Jump to content

User:യവനിക കലാസമിതി

From Wikipedia, the free encyclopedia

ഈ പ്രേദേശത്തിന്‍റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ എന്നും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സംഘടനയാണ് യവനിക കലാസമിതി. 1986ൽ രൂപംകൊണ്ട സംഘടന ഇന്ന് പ്രവർത്തന മികവിന്റെ 31 വർഷങ്ങൾ പിന്നിടുകയാണ് . എല്ലാ വർഷവും 28-)0 ഓണാനാളിലാണ് വാർഷിക ആഘോഷങ്ങൾ നടക്കുന്നത് ആഘോഷവേളയിലെ ഏറ്റവും ജനശ്രദ്ധേയമായ പരിപാടികളാണ് ഓപ്പൻക്വിസും യവനിക ഡാൻസ് ഫെസ്റ്റും . യവനിക കലാസമിതിയുടെ മറ്റൊരു വിഭാഗമാണ് യവനിക പി എസ് സി കോച്ചിങ് സെന്‍റര്‍ തികച്ചും സൗജന്യമായി നടന്നു വരുന്ന ഈ സംരംഭത്തിലൂടെ വിവിധ വകുപ്പുകളിലായി നിരവധി സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുവാൻ കഴിഞ്ഞു എന്നുള്ളത് സംഘടനയുടെ പ്രധാനപെട്ട നേട്ടങ്ങളിൽ ഒന്നാണ്. കൂടാതെ സാമൂഹിക ബോധമുള്ള ഒരുനല്ല തലമുറയെ വാർത്തെടുക്കുന്നതിനായി രൂപീകരിച്ച മറ്റൊരു പോഷക സംഘടനയാണ് യവനിക ട്വീൻ ക്ലബ്ബ് . എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച ഹോമോയോ മെഡിക്കൽ ക്യാമ്പ്. കുട്ടികളിലെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും സാമൂഹിക സാംസ്‌കാരിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനുമായി അവധിക്കാല ക്യാമ്പുകൾ , സെമിനാറുകൾ, ഉന്നത വിദ്യാഭ്യാസ നേടിയവരെയും കായിക കലാ രംഗത്തും മറ്റു മേഖലകളിലും കഴിവ് തെളിയിച്ചവരെ പ്രോത്സാഹിപ്പിക്കൽ. പാവപ്പെട്ടവർക്കുള്ള ഭവന നിർമാണ പ്രവർത്തനങ്ങൾ, രക്തദാനം,ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ യവനികയുടെ പ്രവർത്തനങ്ങളുടെ നിര അങ്ങനെ നീണ്ടുപോകുന്നു.......

ഈ കാലയളവിൽ ഞങ്ങൾകാവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും സഹായങ്ങളും നൽകിയ എല്ലാവർക്കും യവനികയുടെ ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു