Jump to content

User:Abdulmuneernk

From Wikipedia, the free encyclopedia

അബ്ദുള്‍ മുനീര്‍ എന്‍.കെ[edit]

അബ്ദുള്‍ മുനീര്‍ എന്‍.കെ ഒരു ബിസിനസ്മാനും ഒരു ഇന്റര്‍നെറ്റ് സെലബ്രിറ്റിയുമാണ്‌. വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ സ്വദേശത്ത് മാഗ്നസ് ടെക്നോളജീസ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ ഉടമസ്ഥനാണ്‌.

ആദ്യകാല ജീവിതം[edit]

അബ്ദുള്‍ മുനീര്‍ എന്‍.കെ വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ സ്വദേശിയാണ്‌. 1989 ഫെബ്രുവരി 4നാണ്‌ ജനനം. വയനാട് ജില്ലയില്‍ തെങ്ങുമുണ്ടയില്‍ ഉള്ള ഗവണ്മെന്റ് എല്‍.പി സ്കൂളിലാണ്‌ 1 മുതല്‍ 4 വരെയുള്ള ക്ലാസുകള്‍ പഠിച്ചത്. തുടര്‍ന്ന്‍ 5 മുതല്‍ 7 വരെ പടിഞ്ഞാറത്തറ അപ്പര്‍ പ്രൈമറി സ്കൂളിലും, ശേഷം 8 മുതല്‍ 10 വരെ വയനാട് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമായ നിര്‍മ്മല ഹൈസ്കൂള്‍ തരിയോട് എന്ന സ്ഥാപനത്തിലും പഠിച്ചു. പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് പടിഞ്ഞാറത്തറ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ്‌. ശേഷം കമ്പ്യൂട്ടര്‍ പഠനത്തിനായി പടിഞ്ഞാറത്തറയിലെ ജി.ടെക് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തില്‍ ജോയിന്‍ ചെയ്യുകയും തുടര്‍ന്ന്‍ ആ സ്ഥാപനത്തിലെ ഒരു കമ്പ്യൂട്ടര്‍ ടീച്ചര്‍ ആയി മാറുകയും ചെയ്തു.

സോഷ്യല്‍ മീഡിയ[edit]

ഇതിനിടയില്‍ സോഷ്യല്‍ മീഡിയാ മാധ്യമം ആയ ഫെയ്സ്ബുക്കില്‍ സജീവമാവുകയും ആ കാലയളവില്‍ അബ്ദുള്‍ മുനീര്‍ എന്ന ഫെയ്സ്ബുക്ക് പേജ് തുടങ്ങുകയും ചെയ്തു. ഇതിലൂടെ കമ്പ്യൂട്ടര്‍ ക്ലാസുകള്‍ വീഡിയോ രൂപത്തില്‍ തയ്യാറാക്കുകയും പേജിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്തു. അതു കൂടാതെ കമ്പ്യൂട്ടര്‍/മൊബൈല്‍ സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള വീഡിയോകളും തയ്യാറാക്കി തന്റെ പേജില്‍ പോസ്റ്റ് ചെയ്തു ആളുകള്‍ക്ക് പുതിയ മൊബൈല്‍ അപ്ലിക്കേഷനെ കുറിച്ചും, അതിനെ സംബന്ധിച്ചുള്ള സംശയങ്ങളെ കുറിച്ചും പരിചയപ്പെടുത്തി മനസ്സിലാക്കിക്കൊടുക്കുന്നു. ഒട്ടനവധി ആളുകളാണ്‌ ഇന്ന്‍ അബ്ദുള്‍ മുനീര്‍ന്റെ ഫെയ്സബുക്ക് പേജിനെ സംശയ ദ്രൂവീകരണത്തിനായി ആശ്രയിക്കുന്നത്.

ഫെയ്സ്ബുക്ക് പേജ്[edit]

അബ്ദുള്‍ മുനീറിന്റെ ഫെയ്സ്ബുക്ക് പേജ് ലഭിക്കാന്‍ ഫെയ്സ്ബുക്കില്‍ https://facebook.com/AbdulMuneerOfficial എന്ന്‍ ടൈപ്പ് ചെയ്ത് ലൈക്ക് ചെയ്താല്‍ ദിവസവും നിങ്ങളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിലേക്ക് മുനീര്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളും പുതിയ ടിപ്പുകളും ലഭിക്കും. പേജിലൂടെ തന്നെ സംശയ നിവാരണം നടത്താവുന്നതുമാണ്‌. ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ എങ്ങനെ തയ്യറാക്കാം, മൈക്രോസോഫ്റ്റ് വേഡ് എങ്ങനെ ഉപയോഗിക്കാം തുടങ്ങിയുള്ള കമ്പ്യൂട്ടര്‍ ടിപ്പുകളും, മൊബൈല്‍ ഉപയോഗിച്ച് ഫ്ലൈറ്റ് ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം, എങ്ങനെ മൊബൈല്‍ ഉപയോഗിച്ച് ഇ.മെയില്‍ ഐഡി നിര്‍മ്മിക്കാം തുടങ്ങിയുള്ള മൊബൈല്‍ ടിപ്പുകളും ഈ പേജിലൂടെ അബ്ദുള്‍ മുനീര്‍ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നു.വിദേശത്ത് മലയാളികളുമായി ബന്ധമുള്ള മറ്റുരാജ്യക്കാരും ഈ ഓണ്‍ലൈന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ്.

കുടുംബം[edit]

പടിഞ്ഞാറത്തറ സ്വദേശി നടുക്കണ്ടി അമ്മദ് - ആയിഷ ദമ്പദികളുടെ മകനാണ്‌. സൗദിയില്‍ നേഴ്സ് ആയി ജോലി ചെയ്യുന്ന ഫരീദയാണ്‌ ഭാര്യ.